SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

മന്ത്രി രാജേഷിന് മറുപടി ശതകോടീശ്വരൻ ഞങ്ങളുടെ അമ്മാവനാണോ?: സതീശൻ

rajesh-and-satheeshan

തിരുവനന്തപുരം: തെലങ്കാനയിൽ നിന്ന് ശതകോടീശ്വരനെ പിടിച്ചതിൽ പ്രതിപക്ഷത്തിന് പ്രയാസം കാണുമെന്ന മന്ത്രി എം.ബി.രാജേഷിന്റെ വിമർശനത്തിന് മറുപടി നൽകി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. തങ്ങൾക്ക് വിഷമം ഉണ്ടാകാൻ അയാൾ ഞങ്ങളുടെ അമ്മാവനാണോയെന്ന് സതീശൻ തിരിച്ചടിച്ചു. അടിയന്തരപ്രമേയ നോട്ടീസ് അവതരണത്തിനു ശേഷം വാക്കൗട്ട് പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരാബാദിൽ പോയി ശതകോടീശ്വരനെ പിടിച്ചത് എക്‌സൈസ് മന്ത്രി പലപ്രാവശ്യം സഭയിൽ പറഞ്ഞു. എന്നാൽ കൊച്ചിയിലെ കൊക്കെയ്ൻ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടെന്ന വാർത്തയാണ് പത്രത്തിൽ കണ്ടത്. പ്രതികളെ സഹായിക്കുന്നതിന് വേണ്ടി നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം നൽകിയത്. ലഹരിക്കേസുകളിൽ 10 ശതമാനം പ്രതികൾ പോലും ശിക്ഷിക്കപ്പെടുന്നില്ല. കൃത്യമായ അന്വേഷണവും പ്രോസിക്യൂഷൻ നടപടികളും നടക്കാത്തതാണ് കാരണമെന്നും സതീശൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VSD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA