SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

നെൽ സംഭരണം: ഇടപെടുമെന്ന് കേന്ദ്രമന്ത്രിമാർ

p

ന്യൂഡൽഹി: കേരളത്തിലെ കർഷകർ നേരിടുന്ന പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാൻ ഇടപെടുമെന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ഉറപ്പു നൽകിയതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. കേരളത്തിലെ നെല്ലിന്റെ സംഭരണം കേന്ദ്രസർക്കാർ നേരിട്ട് നടത്തണമെന്ന് രാജീവ് ചന്ദ്രശേഖർ കൂടിക്കാ‌‌ഴ്ചയിൽ ആവശ്യപ്പെട്ടു. നെല്ല് സംഭരിച്ച ശേഷം പണം ലഭിക്കാത്ത വിഷയത്തിൽ കേന്ദ്രസംഘം കേരളത്തിൽ എത്തി കർഷകരെ കണ്ടിരുന്നു. ഇതിന്റെ തുടർച്ചയാണ് ബി.ജെ.പി അദ്ധ്യക്ഷൻ മന്ത്രിമാരെ കണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJIV CHANDRASSEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA