
ആറൻമുള: സുഗതകുമാരി തന്റെ കവിതകളിലൂടെ ജനങ്ങളെ ഒന്നിപ്പിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷമായ 'സുഗതോത്സവ"ത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഗതകുമാരി നാടിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരിയായിരുന്നു. ഇക്കാലത്ത് ഭൂരിഭാഗം ജനങ്ങളും അവരവർക്ക് വേണ്ടി ജീവിക്കുമ്പോൾ സുഗതകുമാരി നിസ്വാർത്ഥമായി മറ്റുള്ളവർക്കുവേണ്ടി ജീവിച്ചെന്നും അദ്ദേഹം പറഞ്ഞു. സുഗതോത്സവം കേന്ദ്രസമിതി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ആറൻമുള ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാനും സുഗതകുമാരി നവതി ആഘോഷ കമ്മിറ്റി ചെയർമാനുമായ കുമ്മനം രാജശേഖരൻ, ഡോ. എം.വി.പിള്ള, ഇന്ദിര രാജൻ, ഷെറീഫ് മുഹമ്മദ്, അജയകുമാർ വല്യുഴത്തിൽ, നോബിൾ മാത്യു, പി.ആർ.ഷാജി എന്നിവർ സംസാരിച്ചു. ബംഗാൾ രാജ്ഭവൻ ഏർപ്പെടുത്തിയ അഞ്ചുലക്ഷം രൂപയുടെ പരിസ്ഥിതി അവാർഡ് ശ്രീമൻ നാരായണന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |