
തിരുവനന്തപുരം: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് നൽകും.25,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഓപ്പറേഷൻ തൂഫാൻ പദ്ധതി ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത ലഹരി വിമുക്ത സമൂഹമെന്ന ആശയത്തിന് ഉതകുന്നതാണെന്ന് ജഡ്‌ജിംഗ് കമ്മിറ്റി വിലയിരുത്തി. ഗുരുദർശനം പുരസ്കാരം ഡോ.എൽ.തുളസിധരൻ പാങ്ങപ്പാറയ്ക്കും മതാതീത ആത്മീയ പുരസ്കാരം പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജനും നൽകും. ജൂലായ് ഒന്നിന് സ്വാമി ശാശ്വതീകാനന്ദ സമാധി ദിനത്തിലെ അനുസ്മരണ മതാതീത സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പുരസ്കാരം കൈമാറുമെന്ന് കേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |