SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

യൂണിഫോം തസ്തിക റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ഉദ്യോഗാർത്ഥികൾ

a

തിരുവനന്തപുരം: യൂണിഫോം തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ടുവർഷമാക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികൾ. ഒരു വർഷത്തേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും നിയമനം പകുതിപോലും നടക്കാതെ റദ്ദാക്കിയതിനാലാണിത്.

റാങ്ക് പട്ടികകളുടെ കാലാവധി ഒരു വർഷം എന്നതു മാറ്റി രണ്ടു വർഷമാക്കണമെന്ന് പി.എസ്‍.സി അഞ്ചു വർഷം മുൻപ് സർക്കാരിനോടു ശുപാർശ ചെയ്തിരുന്നു. എന്നാൽ ഉമ്മൻ‌ചാണ്ടി സർക്കാർ കൊണ്ടു വന്ന ഒരു വർഷ കാലാവധി മാറ്റാൻ ഇടതു സർക്കാരും തയ്യാറായിട്ടില്ല. സിവിൽ പൊലീസ് ഓഫീസർ,സിവിൽ എക്സൈസ് ഓഫീസർ,ഫയർ ഫോഴ്സ് തുടങ്ങിയ റാങ്ക് പട്ടികകളുടെ കാലാവധി നേരത്തെ 3 വർഷമായിരുന്നു. പിന്നീട് ഒരു വർഷമാക്കി.

പരിശീലനമുള്ള യൂണിഫോം സർവീസുകളിലേക്ക് ഒരു വർഷത്തിൽ നിയമനങ്ങൾ നടത്താൻ ബുദ്ധിമുട്ടാണെന്നും പട്ടികകളുടെ കാലാവധി 2 വർഷമാക്കണമെന്നായിരുന്നു പി.എസ്‍.സിയുടെ ശുപാർശ. എന്നാൽ സർക്കാർ അംഗീകരിച്ചില്ല. ഒരോ യൂണിഫോം തസ്തികയുടെയും റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ ഏകദേശം ഒന്നേകാൽ കോടിയാണ് പി.എസ്‍.സി ചെലവഴിക്കുന്നത്. എന്നാൽ,​ഇതിൽ നിന്നും നടക്കുന്ന നിയമനങ്ങളാകട്ടെ പരിമിതമാണ്.

ഏപ്രിൽ 14ന് ഒരുവർഷ കാലാവധി അവസാനിക്കുന്ന സി.പി.ഒ റാങ്ക് ലിസ്റ്റിൽ നിന്നും ഏഴ് ബറ്റാലിയനുകളിലായി ആകെ നടന്നത് 1,836 നിയമനങ്ങളാണ്. 6,647 പേർ ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണിത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ 4,788 നിയമനങ്ങൾ നടന്നിരുന്നു. ഏപ്രിൽ 19ന് കാലാവധി അവസാനിക്കുന്ന വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിൽ 259 പേർക്കാണ് നിയമനം ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANK LIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA