SignIn
Kerala Kaumudi Online
Sunday, 31 May 2026 12.47 AM IST

മസ്റ്ററിംഗ് നടത്താത്തവർക്ക് 31ന് ശേഷം റേഷനില്ല

ration-mustering

തിരുവനന്തപുരം: 31നകം മസ്റ്ററിംഗ് നടത്താത്ത മുൻഗണനാ കാർഡംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയിൽ നിന്ന് ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസർക്കാർ അറിയിച്ചതായി മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു. അതേസമയം തൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കേരളത്തിന് പുറത്ത് താമസിക്കുന്നവരെ എൻ.ആർ.കെ സ്റ്റാറ്റസ് നൽകി റേഷൻ കാർഡിൽ നിലനിറുത്തും. ഇവർക്ക് തത്കാലം റേഷൻ വിഹിതം കിട്ടില്ലെങ്കിലും മസ്റ്ററിംഗിന് ശേഷം ലഭ്യമാക്കും. 95.83 ശതമാനം മുൻഗണനാ കാർഡംഗങ്ങൾ മസ്റ്ററിംഗ് നടത്തി. റേഷൻ കടകളിൽ മസ്റ്ററിംഗിന് സൗകര്യമുണ്ട്. കിടപ്പു രോഗികളുടെ മസ്റ്ററിംഗിന് ഉദ്യോഗസ്ഥർ വീടുകളിലെത്തും. മേരാ കെ.വൈ.സി ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം. പരമാവധി പേർക്ക് മസ്റ്ററിംഗ് നടത്താനാണ് ശ്രമമെന്നും ഡി.കെ. മുരളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA