SignIn
Kerala Kaumudi Online
Friday, 25 September 2026 11.46 PM IST

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാ‌ഡമി ചെയർമാനാകും,​ പ്രിയങ്ക നായർ വൈസ് ചെയർപേഴ്‌സൺ

raveendran-
രവീന്ദ്രൻ,​ പ്രിയങ്ക നായർ

തിരുവനന്തപുരം: നടൻ രവീന്ദ്രനെ ചെയർമാനാക്കി സംസ്ഥാന ചലച്ചിത്ര അക്കാഡമി സർക്കാർ പുനഃസംഘടിപ്പിച്ചു. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായർ വൈസ് ചെയർപേഴ‌്സണാകും. തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയ സാന്നിദ്ധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

നടൻ സലിം ഹസൻ,​ സംവിധായകൻ ജോഫിൻ ടി. ചാക്കോ എന്നിവർ എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളാകും. സംവിധായകൻ ദീപു കരുണാകരൻ,​ വൈക്കം വിജയലക്ഷ്മിസ എം.വി. ഗിരീഷ് കുമാർ,​ സലിം ഹസൻ,​ ബി.രാകേഷ്,​ സജീവൻ അന്തിക്കാട്,​ ജോഫിൻ ടി.ചാക്കോ,​ സക്കരിയസ ആർ.എസ്. പണിക്കർ,​ ധർമ്മജൻ ബോൾഗാട്ടി,​ വാഴൂർ ജോസ്,​ എ. കബീർ,​ സാബു ശങ്കർ,​ ഷെർഗ സന്ദീപ്,​ അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറൽ കൗൺസിൽ പുനഃസംഘടിപ്പിച്ചു.

തിരശ്ശീലയിൽ തുടങ്ങി, സിനിമയുടെ വിശാലമായ സാംസ്കാരിക ലോകത്തേക്ക് വളർന്നതാണ് രവീന്ദ്രന്റെ നാല് പതിറ്റാണ്ടിലേറെ നീളുന്ന ചലച്ചിത്രയാത്ര. അഭിനേതാവായി നേടിയ ജനകീയ സ്വീകാര്യതയെ സിനിമയുടെ പഠനത്തിലേക്കും ചലച്ചിത്രമേളകളുടെ ക്യൂറേഷനിലേക്കും സിനിമാ സാക്ഷരതാ പ്രവർത്തനങ്ങളിലേക്കും അന്താരാഷ്ട്ര സാംസ്കാരിക വിനിമയത്തിലേക്കും വികസിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹം. ഇന്ന് ചലച്ചിത്ര ക്യൂറേറ്റർ, ഫെസ്റ്റിവൽ ഡയറക്ടർ,
സിനിമാ വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം രാജ്യാന്തര തലത്തിൽ വ്യാപിക്കുമ്പോഴാണ് പുതിയ നിയോഗം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAVEENDRAN, CHALACHITRA ACADEMY, KERALA FILM ACADEMY, PRIYANKA NAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA