SignIn
Kerala Kaumudi Online
Friday, 23 October 2026 10.18 PM IST

ഗുരുദേവൻ പഠിപ്പിച്ചത് മാനവികത: ചെന്നിത്തല

1

ശ്രീകാര്യം: ജാതിയും മതവും പറഞ്ഞ് നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ശക്തിയാണ് ഗുരുദേവ സന്ദേശങ്ങളെന്നും, സ്വന്തം സുഖത്തിനായി ചെയ്യുന്നതെല്ലാം അപരനും സുഖത്തിനായി വരേണമെന്ന ഗുരുസന്ദേശം മാനവികതയുടെ മഹത്വമാണ് സൂചിപ്പിക്കുന്നതെന്നും മുൻ മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 97-ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്താേടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതീയ ദർശനത്തിന്റെ കാതലായ അദ്വെെതവും ഞാനും നീയും രണ്ടല്ല തുടങ്ങിയ മഹത്തായ ചിന്തകളും ഹൃദയങ്ങളിലേക്ക് എത്തിക്കാനായിരുന്നു ഗുരു ശ്രമിച്ചത്. എന്നാൽ ഗുരുവിന്റെ ആശയങ്ങളെ വക്രീകരിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരള നവോത്ഥാനത്തിന്റെ വിവിധ രൂപങ്ങളെ സമന്വയിപ്പിച്ച് ആധുനിക കേരളത്തിന് ഗുരു അടിസ്ഥാനശില പാകിയെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. ഈ പരിശ്രമങ്ങൾ സമൂഹം എന്നും ഓർമ്മിക്കപ്പെടും. മതേതരമായ ഒരു സമൂഹ നിർമ്മിതി മാത്രമായിരുന്നില്ല ഗുരു ലക്ഷ്യം വച്ചത്.

സ്വാമി അഭയാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ പി.കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കൗൺസിലർ ചെമ്പഴന്തി ഉദയൻ, അർജുൻ അസോസിയേറ്റ് എം.ഡി ഡോ. ബി.അർജുനൻ തുടങ്ങിയവർ സംസാരിച്ചു. ഷൈജു പവിത്രൻ സ്വഗതവും അനീഷ് ചെമ്പഴന്തി നന്ദിയും പറഞ്ഞു. രാവിലെ 9 ന് വയൽവാരം വീട്ടിൽ പ്രാർത്ഥനായജ്ഞവും വിവിധ ചടങ്ങുകളും വിശേഷാൽ പൂജകളും നടന്നു. ഉച്ചയ്ക്ക് 12 ന് ഗുരുപൂജയും അന്നദാനവും 3 മണിക്ക് മഹാസമാധി പൂജയും നടന്നു.

ക്യാപ്ഷൻ :

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 97-ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്താേടനുബന്ധിച്ച് നടന്ന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പി.കെ. രാജു,, ഡി. സുരേഷ്കുമാർ, ചെമ്പഴന്തി ഉദയൻ, ഡോ. ബി.അർജുനൻ,ഷൈജു പവിത്രൻ, അനീഷ് ചെമ്പഴന്തി തുടങ്ങിയവർ സമീപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA