
1. മോഡൽ റെസിഡൻഷ്യൽ സ്കൂൾ പ്രവേശനം:- പട്ടിക വർഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ 11 മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ 2025-26 അദ്ധ്യന വർഷ അഞ്ചാം ക്ലാസ് പ്രവേശനത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയായിരിക്കണം. പരീക്ഷ മാർച്ച് 8ന്. വെബ്സൈറ്റ്: www.stmrs.in.
2. CMAT അഡ്മിറ്റ് കാർഡ്:- കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (CMAT) അഡ്മിറ്റ് കാർഡ് എൻ.ടി.എ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: exams.nta.ac.in/CMAT. 25-നാണ് പരീക്ഷ.
3. BITSAT രജിസ്ട്രേഷൻ:- ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി & സയൻസ് (BITS), പിലാനി നടത്തുന്ന BITSAT പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം.എൻജിനിയറിംഗ്, സയൻസ്, ഫാർമസി, ടെക്നോളജി, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശ പരീക്ഷയാണ് BITSAT. വെബ്സൈറ്റ്: bitsadmission.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |