
1. KMAT:- കേരളത്തിലെ ബിസിനസ് സ്കൂളുകളിലെ എം.ബി.എ പ്രവേശനത്തിനുള്ള KMAT-2025 പ്രവേശന പരീക്ഷക്ക് 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in
2. GAT-B -2025:- ബയോടെക്നോളജി പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- ബയോടെക്നോളജിയ്ക്ക് (GAT-B) മാർച്ച് മൂന്നു വരെ അപേക്ഷിക്കാം. സി.ബി.ടി മോഡിൽ ഏപ്രിൽ 20നാണ് പരീക്ഷ. വെബ്സൈറ്റ്: https://dbt2025.ntaonline.in/.
3. പാലക്കാട് ഐ.ഐ.ടിയിൽ ഇന്റേൺഷിപ്:- സയൻസ്, എൻജിനിയറിംഗ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്വേഷൻ, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് (4, 5 വർഷക്കാർ) വിദ്യാത്ഥികൾക്ക് പാലക്കാട് ഐ.ഐ.ടിയിൽ 6 ആഴ്ച നീളുന്ന സോഫ്റ്റ്വേർ-ഹാർഡ്വേർ അനാലിസിസ് ടൂൾ ഇന്റേൺഷിപ്പിന് മാർച്ച് 18 വരെ അപേക്ഷിക്കാം. മേയ് 21ന് ഇന്റേൺഷിപ് ആരംഭിക്കും. വെബ്സൈറ്റ്: internship@iitpkd.ac.in.
4. UPSC CSE OTR മോഡിഫിക്കേഷൻ:- യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് എക്സാം- 2025 പ്രിലിമിനറിയുടെ വൺ ടൈം രജിസ്ട്രേഷനിൽ 12 മുതൽ 18 വരെ അപേക്ഷകർക്ക് തിരുത്തൽ വരുത്താം. വെബ്സൈറ്റ്: https://upsc.gov.in/
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ കന്നട (കാറ്റഗറി നമ്പർ 363/2022) തസ്തികയിലേക്ക് 10 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 എ വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546447.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |