
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഹർജിയുടെ പ്രസക്തി നഷ്ടപ്പെട്ടില്ലേയെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അദ്ധ്യക്ഷനായ ബെഞ്ച് വാദത്തിനിടെ ചോദിച്ചു. എന്നാൽ കൂടുതൽ വാദം നടത്താനുണ്ടെന്നും മുതിർന്ന അഭിഭാഷകൻ ഹാജരാകുമെന്നും ഹർജിക്കാരൻ അറിയിച്ചു.
റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരേ നടി രഞ്ജിനി നൽകിയ ഹർജിയിൽ സിംഗിൾബെഞ്ച് നടപടികൾ അവസാനിപ്പിച്ചു. റിപ്പോർട്ട് പുറത്തുവന്നതിനാൽ ഹർജി പ്രസക്തമല്ലെന്ന് വിലയിരുത്തിയാണിത്. ഹർജിക്കാർക്ക് ആവശ്യമെങ്കിൽ വീണ്ടും സമീപിക്കാമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |