SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.51 AM IST

പകർച്ചവ്യാധി പ്രതിരോധം: റിപ്പോർട്ട് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ പ്രാഥമിക റിപ്പോർട്ട് മന്ത്രി കെ.മുരളീധരന് സമർപ്പിച്ചു. ചെയർമാൻ ഡോ.എസ്.എസ്.ലാൽ,കൺവീനർ ഡോ.ശ്രീജിത്ത് എൻ.കുമാർ, അംഗം ഡോ.എ.അൽത്താഫ് എന്നിവരാണ് റിപ്പോർട്ട് കൈമാറിയത്. വിശദമായി പരിശോധിച്ച് അടിയന്തര പ്രാധാന്യത്തോടെ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പകർച്ചവ്യാധി പ്രതിരോധയജ്ഞം 'ഗോൾ' എന്ന പേര് നൽകി കാര്യക്ഷമമായി നടപ്പാക്കണമെന്ന് സമിതി ശുപാർശ ചെയ്തു. വിവിധ ജില്ലകളിലെ ഹോട്ട്‍സ്പോട്ടുകൾ സന്ദർശിച്ച് സമിതി വിശദമായ റിപ്പോർട്ട് പിന്നീട് നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA