
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഡിസംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് & സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) കോഴ്‌സുകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും www.ihrd.ac.in വെബ്സൈറ്റിലും ലഭിക്കും. പുനർമൂല്യനിർണയത്തിന് 18 വരെ പരീക്ഷാകേന്ദ്രങ്ങളിൽ പിഴയില്ലാതെയും 24 വരെ 200 രൂപ പിഴയോടുകൂടിയും അപേക്ഷക്കാം. സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള അപേക്ഷകൾ ഏപ്രിൽ 21നകം അപേക്ഷിക്കണം.
ഡിജിറ്റൽ ജേണലിസം കോഴ്‌സ്
തിരുവനന്തപുരം: മീഡിയ അക്കാഡമിയുടെ ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) 20വരെ അപേക്ഷിക്കാം. കാലവധി- 6 മാസം. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെയാണ് ക്ലാസ്. ഓൺലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭ്യമാണ്. 35,000 രൂപയാണ് ഫീസ്. യോഗ്യത- ബിരുദം. പ്രായപരിധി ഇല്ല. മോജോ, വെബ് ജേണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. വെബ്സൈറ്ര്- www.keralamediaacademy.org ഫോൺ: 0484 2422275, 2422068, 9388959192
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |