SignIn
Kerala Kaumudi Online
Friday, 14 August 2026 2.14 AM IST

ഔട്ടർ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ring-road

തിരുവനന്തപുരം: വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ എൻവയൺമെന്റ് അപ്രൈസൽ കമ്മിറ്റിയാണ് അനുമതി നൽകിയത്. സ്ഥലം വിട്ടു നൽകിയവർക്ക് നഷ‌്ടപരിഹാരം ലഭിക്കാൻ ഇതോടെ വഴി തെളിഞ്ഞു. ഇനി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരമാണ് വേണ്ടത്.

8004.72 കോടി രൂപ ചെലവിൽ, 62.7 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാത നിർമ്മിക്കാനാണ് പദ്ധതി. സംസ്ഥാന സർക്കാർ പുതുക്കി നൽകിയ ഡി.പി.ആറിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകേണ്ടത്. പദ്ധതിക്കായി ഭൂമി വിട്ടു നൽകിയ 6500 കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരമായി സംസ്ഥാന സർക്കാർ 3251 കോടി അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കാമെന്ന ധാരണയിലാണിത്. 291.8 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RING ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA