SignIn
Kerala Kaumudi Online
Thursday, 22 October 2026 6.41 PM IST

എം.ടിയുടെ വീട്ടിലെ കവർച്ച: പാചകക്കാരിയും ബന്ധുവും പിടിയിൽ

2
ശാന്ത

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ കൊട്ടാരം റോഡിലെ 'സിതാര' വീട്ടിൽ മോഷണം നടത്തിയ പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ. എം.ടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവശ്ശേരി ശാന്തരുത്തിവയൽ ശാന്ത (48), ബന്ധു വട്ടോളി കുറിഞ്ഞിപ്പൊയിൽ പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് ഇൻസ്‌പെക്ടർ എൻ.പ്രജീഷും ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷറഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടി കൂടിയത്. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഇരുപത്താറ് പവൻ സ്വർണാഭരണങ്ങൾ ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.

എം.ടി.യുടെ വീട്ടിൽ 5 വർഷമായി ജോലി ചെയ്തിരുന്ന ശാന്തയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അന്വേഷണ സംഘം ശാന്തയെപ്പറ്റി രഹസ്യാന്വേഷണം നടത്തിയപ്പോഴാണ് കഴിഞ്ഞ നാലു വർഷത്തിനിടെ പലപ്പോഴായി പ്രതികൾ 'സിത്താര'യിൽ നടത്തിയ മോഷണത്തിന്റെ ചുരുളഴിഞ്ഞത്. ശാന്ത മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കാൻ സഹായിച്ചത് അകന്ന ബന്ധുവായ പ്രകാശനായിരുന്നു. തുടക്കത്തിൽ മോതിരങ്ങളും വളകളുമാണ് മോഷ്ടിച്ചത്. പിടിക്കപ്പെടാതിരുന്നതോടെ മോഷണം തുടർന്നു. കഴിഞ്ഞ സെപ്തംബറിലാണ് കൂടുതൽ ആഭരങ്ങൾ മോഷണം നടത്തിയത്. 22 ന് ആഭരണങ്ങളിൽ ചിലത് കാണാത്തതിനെ തുടർന്ന് വീട്ടുകാർ ബാക്കിയുള്ളവ ലോക്കറിലേക്ക് മാറ്റി. 29ന് തുറന്നു നോക്കിയപ്പോൾ കൂടുതൽ ആഭരണങ്ങൾ മോഷണം പോയതായി മനസിലാക്കുകയും പരാതി നൽകുകയുമായിരുന്നു. ശാന്ത എം.ടിയുടെ ഭാര്യ സരസ്വതിയെ സഹായിക്കാനായി മുറിയിൽ കയറാറുണ്ടായിരുന്നു.

 സ്വർണം ജുവലറിയിൽ വിറ്റു

മോഷ്ടിച്ച സ്വർണം കോഴിക്കോട് കമ്മത്ത് ലൈനിലെ ജുവലറിയിൽ വിറ്റ വിവരം ഇരുവരും പൊലീസിനോട് സമ്മതിച്ചു. അന്വേഷണസംഘം അവിടെയെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും സ്വർണം കണ്ടെടുക്കാനായില്ല. വീടിന്റെ ലോക്ക് പൊട്ടിക്കുകയോ ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോകുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളാകാൻ സാദ്ധ്യതയില്ലെന്ന ഉറപ്പിലാണ് പൊലീസ് അന്വേഷണം നടത്തിയത്. . എം.ടി.യുടെ ജന്മനാടായ കൂടല്ലൂർ, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തത്തമംഗലം തുടങ്ങി പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇൻസ്‌പെക്ടർ കിരണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി. എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നോർത്ത് സോൺ ഇൻസ്‌പെക്ടർ ജനറൽ കെ. സേതുരാമന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലാപൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROBBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA