SignIn
Kerala Kaumudi Online
Thursday, 22 October 2026 6.43 PM IST

റബ്ബർ കൃഷി: പട്ടയ ഭൂമി കൈമാറാൻ ഇനി തടസമില്ല

p

തിരുവനന്തപുരം: അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കും കർഷക തൊഴിലാളികൾക്കും റബ്ബർ കൃഷി ചെയ്യാൻ പതിച്ചു കൊടുത്ത ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള തടസം നീക്കി സർക്കാർ ഉത്തരവായി. റവന്യൂ മന്ത്രി കെ.രാജനാണ് ഇക്കാര്യം അറിയിച്ചത്.
1960 ലെ റബ്ബർ പ്ലാന്റേഷൻ ലാൻഡ് അസൈൻമെൻറ് ചട്ടപ്രകാരമാണ് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ പട്ടയങ്ങളെ അനുവദിച്ചിരുന്നത്. ആദ്യം 10 വർഷത്തേക്ക് ലൈസൻസായും തുടർന്ന് ലേലം വഴി ഭൂമിക്കു പട്ടയവും നൽകാനാണ് ചട്ടത്തിലെ വ്യവസ്ഥ. എന്നാൽ ഭൂമി കൈമാറാൻ പാടില്ലെന്നതാണ് ഭുമി കൈമാറുന്നതിനുള്ള തടസ്സമായി മാറിയത്. പട്ടയം കിട്ടി തലമുറകൾ കൈമാറി ഭൂമി ഉപയോഗിച്ചിരുന്നവക്കു കൈമാറ്റം ചെയ്യാനും പോക്കുവരവ് ചെയ്യാനും നേരിട്ടിരുന്ന തടസ്സമാണ് പുതിയ ഉത്തരവ് വഴി ഇല്ലാതായതെന്ന് റവന്യൂ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മലയോര മേഖലയിലെ പതിനായിരക്കണക്കിന് കർഷകർക്കും അവരുടെ പിന്തുടർച്ചക്കാർക്കും ഇതിൻ്റെ

ഗുണം ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA