SignIn
Kerala Kaumudi Online
Friday, 23 October 2026 4.56 PM IST

റഷ്യയിലേക്ക് മനുഷ്യക്കടത്ത്: പ്രതികൾ റിമാൻഡിൽ

russian-army

വടക്കാഞ്ചേരി: പോളണ്ടിൽ മികച്ച ജോലിവാഗ്ദാനം ചെയ്ത് തെക്കുംകര കുത്തുപാറ തെക്കേമുറിയിൽ ജയിൻ (28), ബന്ധു കുട്ടനെല്ലൂർ തോളത്ത് വീട്ടിൽ കൊലപ്പെട്ട ബിനിൽ (31) എന്നിവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് റഷ്യയിലെ കൂലിപ്പട്ടാളത്തിൽ എത്തിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. റഷ്യൻ പൗരത്വമുള്ള വേലൂർ വെങ്ങിലശ്ശേരി പാടത്ത് വീട്ടിൽ സിബി ഔസേപ്പ് (26), എറണാകുളം മേക്കാട് കരിയാട് മഞ്ഞളിവീട്ടിൽ സന്ദീപ് തോമസ് (40) എന്നിവരെയും തൃശൂർ പാലക്കൽ പാലിശ്ശേരി ചക്കാലക്കൽ വീട്ടിൽ സുമേഷ് സി. ആന്റണിയെയുമാണ് (41) റിമാൻഡ് ചെയ്തത്.


ജയിനിന്റെ പിതാവ് കുര്യനും കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ ഭാര്യ ജോയ്‌സിയും നൽകിയ പരാതിയെത്തുടർന്നാണ് വടക്കാഞ്ചേരി പൊലീസ് കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്തത്. 2024 ഏപ്രിൽ നാലിനാണ് നെടുമ്പാശേരി വഴി ജയിനും ബിനിലും റഷ്യയിലെത്തിയത്. വിമാനം ഇറങ്ങിയ ഉടൻ സന്ദീപ് തോമസ് ഇരുവരുടെയും പാസ്‌പോർട്ടുകൾ പിടിച്ചുവാങ്ങി റഷ്യൻ പാസ്‌പോർട്ടിനുള്ള അപേക്ഷകളിൽ ഒപ്പിടുവിച്ചു വാങ്ങി. പിന്നാലെ സൈനിക ഓഫീസർമാരെത്തി മെലോവാട്ക എന്ന സ്ഥലത്തെ സൈനിക ക്യാമ്പിലെത്തിച്ചു.


ബങ്കറുകളിലേക്ക് ഡീസലും ഭക്ഷണവും എത്തിക്കുകയായിരുന്നു ആദ്യ ജോലി. പിന്നീട് അതികഠിനമായ സൈനിക പരിശീലനം നൽകി. എ.കെ 47 തോക്കുകൾ, മിസൈൽ എന്നിവയിൽ നിർബന്ധിച്ച് പരിശീലനം ചെയ്യിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. റിക്രൂട്ടിംഗ് ഏജൻസി കൊടിയ വഞ്ചന നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ അഞ്ചിന് യുദ്ധമുഖത്ത് ഗ്രനേഡ് ആക്രമണത്തിലാണ് ബിനിൽ കൊല്ലപ്പെട്ടത്. ജയിൻ ഗുരുതര പരിക്കേറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUSSIAN ARMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA