SignIn
Kerala Kaumudi Online
Thursday, 22 October 2026 9.17 PM IST

ബീഹാ‌ർ ഫലം ഇന്നറിയാം

election

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ജനവിധി ഇന്നറിയാം. 243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കും. പത്തുമണിയോടെ ലീഡ് നില അറിയാം. എക്‌സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾ എൻ.ഡി.എ തുടങ്ങിക്കഴിഞ്ഞു. നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്നാണ് ജെ.ഡി.യു വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, ആർ.ജെ.ഡിയും കോൺഗ്രസും അടങ്ങിയ മഹാസഖ്യത്തിലും ആത്മവിശ്വാസത്തിന് കുറവില്ല. എക്‌സിറ്റ് പോളിലല്ല, യഥാർത്ഥ പോളിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ആർ.ജെ.ഡി വക്താവ് പ്രിയങ്ക ഭാരതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA