SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

ഗുരുവായൂർ ആനയോട്ടം : രവികൃഷ്ണൻ ജേതാവ്

news-photo

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ആനയോട്ടത്തിൽ കൊമ്പൻ രവികൃഷ്ണൻ ജേതാവ്. കൊമ്പൻ ബാലു രണ്ടാമനും കൃഷ്ണനാരായണൻ മൂന്നാമനുമായി. ഒന്നാമനായെത്തിയ രവികൃഷ്ണൻ ക്ഷേത്രം ഏഴ് തവണ വലംവച്ച് ഗുരുവായൂരപ്പനെ വണങ്ങി. രവികൃഷ്ണന് ഇനി പത്ത് നാൾ പ്രത്യേകപരിചരണം ലഭിക്കും. പള്ളിവേട്ട ദിനത്തിൽ വൈകിട്ട് നഗരപ്രദക്ഷിണത്തിനായി ഗുരുവായൂരപ്പൻ ക്ഷേത്രമതിലകം വിട്ട് പുറത്തേക്കിറങ്ങുമ്പോൾ മാത്രമേ രവികൃഷ്ണനെയും പുറത്തിറക്കൂ. 47 വയസുകാരനായ കൊമ്പനെ 2003 ജൂൺ 25ന് പാലക്കാട് തൃത്താല സ്വദേശി ശിവശങ്കരൻ എന്ന ഭക്തനാണ് നടയ്ക്കിരുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA