SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

ശമ്പള പരിഷ്‌കരണ കമ്മിഷന് ടേംസ് ഓഫ് റഫറൻസായി

r

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ടേംസ് ഒഫ് റഫറൻസ് പുറപ്പെടുവിച്ച് സർക്കാർ ഉത്തരവിറക്കി. ശമ്പള, പെൻഷൻ പരിഷ്‌കരണത്തിന് 2024 ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കും. വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്ക് ലഭ്യമായ ഉദ്യോഗക്കയറ്റം, ശമ്പളം, അലവൻസുകൾ എന്നിവയുടെ ഘടന പരിശോധിക്കുകയും മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുകയെന്നതാണ് പ്രധാനം. ദീർഘകാല സർവീസിൽ എൻട്രി കേഡറുകളിൽ തുടരുന്ന ഗസറ്റഡ്, നോൺ ഗസറ്റഡ് തസ്തികകളിലെ വിവിധ വിഭാഗങ്ങളിലേക്ക് നോൺകേഡർ പ്രമോഷൻ ഏർപ്പെടുത്തുന്നതിന്റെ വ്യാപ്തിയും കമ്മിഷൻ പരിശോധിക്കും.

പെൻഷൻകാർക്ക് ലഭ്യമായ ആനുകൂല്യങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കണം. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭ്യമായതും എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭ്യമല്ലാത്തതുമായ ആനുകൂല്യങ്ങൾ നൽകുന്നതിന്റെ സാധ്യത പരിശോധിക്കണം. കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുമ്പോഴുണ്ടാകുന്ന അധിക ബാധ്യത കണക്കാക്കണം. മൂന്നു മാസത്തിനകം കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SALARY HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA