SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

കുടുംബസമേതം മോദിയെ കണ്ട് കൃഷ്‌ണകുമാർ

kk-modi

ന്യൂഡൽഹി: നടൻ ജി. കൃഷ്‌ണകുമാറിന്റെ കൊച്ചുമകൻ ഓമിയെ പ്രധാനമന്ത്രി നരേന്ദ്രമോദി താലോലിക്കുന്ന ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. മോദി തന്നെയാണ് ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ചിത്രം പങ്കുവച്ചത്. ' 7, ലോക് കല്യാൺ മാർഗിൽ യുവ സുഹൃത്തിനൊപ്പം' എന്ന് ചിത്രത്തോടൊപ്പം മോദി കുറിച്ചു. ദിയ കൃഷ്‌ണയുടെ മകനാണ് ഓമി എന്ന നിയോം അശ്വിൻ കൃഷ്‌ണ. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ കൃഷ്‌ണകുമാറിനെ പരിഗണിക്കുന്നുവെന്ന അഭ്യൂഹം ശക്തമായ വെള്ളിയാഴ്ചയാണ് അദ്ദേഹം കുടുംബസമേതം മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. ഭാര്യ സിന്ധു കൃഷ്‌ണ, മക്കളായ അഹാന, ഇഷാനി, ഹൻസിക, ദിയയുടെ ഭർത്താവ് അശ്വിൻ എന്നിവർക്കൊപ്പമാണ് എത്തിയത്.

ദൈവീകം ഈ ബന്ധം

ദൈവീകം ഈ ബന്ധമെന്ന്, കൃഷ്‌ണകുമാർ തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ കുറിച്ചു. ലോകനേതാക്കൾ പോലും ആദരവോടെ നോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

പ്രചോദനാത്മകമായ പ്രഭാതമായിരുന്നു. പ്രധാനമന്ത്രി പദവിയിലിരിക്കുന്ന മനുഷ്യൻ വളരെ ഊഷ്മളതയോടെയും വ്യക്തിപരമായ ബന്ധത്തോടെയും സ്വാഗതം ചെയ്‌തതിൽ അതിശയം തോന്നിയെന്ന് അഹാന പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA