SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

വോട്ടിംഗ് യന്ത്രം: ജാഗ്രതവേണമെന്ന് പ്രതിപക്ഷ നേതാവ്

vd-satheeshan

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട് 140 യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കും സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്കും ഡി.സി.സി അദ്ധ്യക്ഷന്മാർക്കും ജില്ല യു.ഡി.എഫ് ചെയർമാൻമാർക്കും പ്രതിപക്ഷ നേതാവ് കത്ത് നൽകി. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലെ ക്യാമറകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന കൺട്രോൾ റൂമുകളിൽ സ്ഥാനാർത്ഥിയുടെ പ്രതിനിധിക്ക് 24 മണിക്കൂറും ഇരിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തണം. ഇതിനായി അതതു ജില്ലയിലെ കളക്ടർമാരിൽ നിന്നും സ്ഥാനാർത്ഥികളോ ചീഫ് ഇലക്ഷൻ ഏജന്റുമാരോ അനുമതി നേടണം. യു.ഡി.എഫ് പ്രതിനിധിയുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA