SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

ഭരണത്തുടർച്ച ഉറപ്പെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ

cpm

ന്യൂഡൽഹി: കേരളത്തിൽ മൂന്നാംവട്ടവും എൽ.ഡി.എഫ് സർക്കാ‌ർ അധികാരത്തിൽ വരുമെന്ന് വിലയിരുത്തി സി.പി.എം പൊളിറ്റ് ബ്യുറൊ. 75 സീറ്രിലധികം നേടുമെന്നാണ് സംസ്ഥാന ഘടകം പി.ബിയെ അറിയിച്ചിരിക്കുന്നത്. ഭരണവിരുദ്ധ വികാരമോ,​ സർക്കാരിനെതിരെ ന്യൂനപക്ഷ ഏകീകരണമോ ഉണ്ടായിട്ടില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ഭരണതുടർച്ച ഉറപ്പെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്നലെ ഡൽഹിയിൽ പ്രതികരിച്ചു. ഓൺലൈൻ മുഖേന നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും,​ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അടക്കം നേതാക്കൾ പങ്കെടുത്തു.

പിന്നിൽ ദുരുദ്ദ്യേശം

വനിതാ സംവരണ ബില്ലും,​ മണ്ഡല പുനർനിർണയ നീക്കവും സി.പി.എം പി.ബി ചർച്ച ചെയ്‌തു. ബില്ലിന്റെ മറവിൽ നിരവധി ദുരുദ്ദ്യേശങ്ങൾ ഒളിച്ചു വച്ചിട്ടുണ്ടെന്ന് എം.എ. ബേബി പറഞ്ഞു. വിമർശിക്കുന്നവർ വനിതാ സംവരണത്തിന് എതിരാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. ഈ തട്ടിപ്പിനെ അതിശക്തമായി സി.പി.എമ്മും ഇടതു പാർട്ടികളും എതിർക്കും. വനിതാ സംവരണത്തിന് വേണ്ടി മരിക്കാൻ പോലും സി.പി.എം തയ്യാറാണ്. എന്നാലിവിടെ സംവരണത്തിന്റെ പേരിൽ ക്രിമിനൽ ഗൂഢാലോചനയാണ് നടക്കുന്നത്. പാർലമെന്റിനെ ആർ.എസ്.എസ് അക്രമികളുടെ ആൾക്കൂട്ടമാക്കാനാണ് ശ്രമമെന്നും ബേബി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA