SignIn
Kerala Kaumudi Online
Monday, 27 July 2026 12.36 PM IST

വയനാട് ടൗൺഷിപ്പ്: പരിശോധന തുടങ്ങി

wayanad

കൽപ്പറ്റ: നിർമ്മാണം പുരോഗമിക്കുന്ന വയനാട് ടൗൺഷിപ്പിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, കിഫ്‌കോൺ എന്നിവരുടെ സംയുക്ത പരിശോധന ഇന്നലെ തുടങ്ങി. നേരത്തെ രേഖകൾ കൈമാറിയ 187 വീടുകളിൽ, നിർമ്മാണം പൂർത്തിയാകാറായ 103 വീടുകളിലാണ് പരിശോധന. അപാകതകളുണ്ടെങ്കിൽ പ്രത്യേകം രേഖപ്പെടുത്തും. അടുത്തഘട്ടത്തിൽ ഗുണഭോക്താക്കളുടെ സാന്നിദ്ധ്യത്തിലും പരിശോധന നടത്തും. പരാതികളില്ലെന്ന് ഉറപ്പാക്കിയ ശേഷമാകും താക്കോൽ കൈമാറ്റം. പരാതി ഉയർന്ന രണ്ടു വീടുകളിൽ സ്ലാബിനു മുകളിൽ ലീക്ക് പ്രൂഫ് ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചു. ഈ മാസം അവസാനത്തോടെ 187 കുടുംബങ്ങൾക്ക് താക്കോൽ കൈമാറാനാണ് അധികൃതർ ആലോചിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA