SignIn
Kerala Kaumudi Online
Friday, 15 May 2026 9.43 PM IST

ഉങ്കൾ തമ്പി മാതിരി താൻ

s

ചെന്നൈ: അനുയായികളെയും ആരാധകരെയും ആവേശംകൊള്ളിക്കുന്ന വാക്കുകൾ വെള്ളിത്തിരയിലെന്നപോലെ വിജയ് യുടെ നാവിൽനിന്ന് പ്രവഹിക്കുകയായിരുന്നു ഇന്നലത്തെ സത്യപ്രതിജ്ഞാ വേദിയിൽ.

'എൻ നെഞ്ചിൽ കുടിയിരുക്കും..." എല്ലാവ‌ർക്കും വണക്കം. സിനിമയിൽ വിജയിക്കാൻ ആഗ്രഹിച്ച് ഒരുപാട് കഷ്ടപ്പെട്ട ഒരു സാധാരണ സഹ സംവിധായകന്റെ മകനായ എനിക്ക് ദാരിദ്ര്യം നന്നായി അറിയാം. വിശപ്പ് എന്തെന്ന് അറിയാം.

ഞാൻ രാജകുടുംബത്തിൽ നിന്നു വന്നതല്ല. 'ഉങ്കൾ പിള്ളൈ മാതിരി താൻ, ഉങ്കൾ അണ്ണൻ മാതിരിതാൻ, ഉങ്കൾ തമ്പി മാതിരി താൻ"

നിങ്ങളും അങ്ങനെ കരുതിയതുകൊണ്ടാണ് സിനിമയിൽ വലിയ നിലയിൽ എത്തിയത്. അതെല്ലാം വീട്ടിട്ട് രാഷ്ട്രീയത്തിൽ എത്തിയ 'ഉങ്കൾ വിജയ്‌യെ, നീ വാ വിജയ് നാങ്കളായിറുക്കും പാത്തിക്കറോം,

വിജയ് തമ്പീ നീ വാ നങ്കെ ഇറുക്കും, അണ്ണാ നീ വാ അണ്ണാ നനാങ്കളായ് ഇറുക്കും. നീ വാ നൻപാ..." എന്നു പറഞ്ഞ് അത്രയും സ്നേഹത്തോടെ എന്നെ ഏറ്റെടുത്തു. ഈ യാത്രയിൽ എനിക്ക് എത്രയോ ദുരിതങ്ങൾ, അപമാനം എല്ലാം ഉണ്ടായാലും എനിക്കു വേണ്ടി കൂടെ നിന്ന നിങ്ങൾക്കും അതുപോലെ കഷ്ടങ്ങൾ, അപമാനങ്ങൾ ഉണ്ടായി. അതെല്ലാം സാരമാക്കാതെ എന്റെ വേദന നിങ്ങളുടേതായി കണ്ട് എന്റെ കൂടെ നിന്ന്, ഇന്നേക്ക് 'സി ജോസഫ് വിജയ് എന്ന ഞാൻ..." അത് യാഥാ‌ർത്ഥ്യമാക്കിയിരിക്കുന്നു.

ഞാൻ ദേവദൂതൻ അല്ല. സാധാരണ മനുഷ്യൻ. വാഗ്ദാനങ്ങൾ നൽകി പറ്റിക്കില്ല. 'എത് സാദ്ധ്യമോ അത് മട്ടും താൻ ചെയ്‌വേൻ." അപ്പോൾ സാദ്ധ്യമല്ലാത്തത് ചെയ്യില്ലേ എന്ന ചോദ്യം നിങ്ങളുടെ മനസിൽ വരും.

'ഇത്തന കോടി മക്കൾ എൻകൂടെ ഇരിക്കുംപോത് എതു വന്താലും പാത്തുക്കലാം.. എന്ന വന്താലും പാത്തിക്കലാം. അപ്പിടി അന്ത കോൺഫിഡൻസ് എൻ മനസിലിറുക്ക്."

കഴിഞ്ഞ സർക്കാർ10 ലക്ഷം കോടിയ്ക്കു മേൽ കടംവാങ്ങി വച്ചിട്ട് പോയിരിക്കുന്നു. ഖജനാസ് തുടച്ചു വച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഭരണമേറ്റെടുക്കുന്നത്.

എല്ലാം പരിശോധിക്കണം. എന്തുണ്ട്, എന്തില്ല എന്ന് നോക്കിയിട്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന ധവളപത്രം പുറത്തിറക്കും. അവിടെ നിന്നു ഞാൻ മുന്നോട്ടു പോകും.

മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ എന്തു ചെയ്താലും പരസ്യമായിട്ടു തന്നെ ചെയ്യും. വാഗ്ദാനങ്ങൾ നിറവേറ്റാൻ എനിക്കു കുറച്ചു സാവകാശം നൽകണം. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. മയക്കുമരുന്ന് വ്യാപനത്തിനെതിരെയുള്ള നടപടി ഇന്നു മുതൽ ആരംഭിക്കും. നമ്മുടെ കുട്ടികളെ അതിൽ നിന്നു രക്ഷിക്കണം.

ജനങ്ങളുടെ പണത്തിൽ

ഒരു പൈസപോലും തൊടില്ല

സുഹൃത്തുക്കളായാലും ശത്രുക്കളായാലും, 8 കോടി ജനങ്ങളും ഇപ്പോഴും എന്റെ ആളുകളാണ്. വിദ്യാഭ്യാസം, പൊതുവിതരണം, റേഷൻ, ആരോഗ്യം, കുടിവെള്ള വിതരണം ഈ വിഷയങ്ങൾ മുഴുവൻ സമയം ശ്രദ്ധയുണ്ടാകും. ജനങ്ങളുടെ പണത്തിൽ ഒരു പൈസപോലും ഞാൻ തൊടില്ല. എനിക്ക് അത് ആവശ്യമില്ല. 'ഇന്ത വിജയ് തപ്പ് പണ്ണ മാട്ടാ... തപ്പ പണ്ണുവും വിടമാട്ടാ.." അത് ആരായിരുന്നാലും ശരി. എന്റെ സർക്കാരിൽ എന്റെ കൂടെയരിക്കുന്നവർ ആരായാലും തെറ്റ് ചെയ്യാൻ അനുവദിക്കില്ല. ആരെങ്കിലും അങ്ങനെ വിചാരിക്കുന്നുണ്ടെങ്കിൽ ഈ നിമിഷം തന്നെ അത് മാച്ചുകളയണം.

ഞാനല്ലാതെ മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകില്ല. അധികാരത്തിന്റെ ഏക കേന്ദ്രം ഞാനായിരിക്കും. സ്ത്രീകൾ, യുവാക്കൾ, കർഷകർ, സർക്കാർ ജീവനക്കാർ, തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എല്ലാവരും ടി.വി.കെ ഭരണത്തിൽ നന്നായിരിക്കും.

ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിങ്ങളുടെ മുഖമായിരിക്കും വിജയ്‌യുടേത്. അതിൽ 100% വിശ്വസിക്കാം.

വിജയ് മാമന്റെ 'കുട്ടി നൻപാ നൻപി"മാരോടാണ്. അവരുകാരണമാണ് ഇത് നടന്നത്. നിങ്ങളോട് എങ്ങനെ നന്ദി പ്രകടിപ്പിക്കണം? നിങ്ങളുടെ ഭാവി മനസിൽ വച്ച് എല്ലാ നല്ലകാര്യങ്ങളും ഈ വിജയ് മാമാൻ ചെയ്തു തരും.

ഇനി എന്റെ ഉയിരായവരോടാണ് നന്ദി പറയേണ്ടത്. 'തമിഴക വെട്രി കഴക തോഴ‌ർകളേ..."സത്യം പറഞ്ഞാൽ നീങ്ങൾ ഇല്ലെങ്കിൽ ഒന്നുമില്ല.

പാർട്ടിയിലെ എല്ലാ നേതാക്കൾക്കു പ്രവർത്തകർക്കും കോടാനുകോടി നന്ദി. വരൂ, എല്ലാവരുമായി ചേർന്ന് ഒരു പുതുഭരണം നൽകാം. ഇത് ഒരു പുതിയ തുടക്കമാണ്. യഥാർത്ഥ, മതേതര, സാമൂഹിക നീതിയുടെ ഒരു പുതിയ യുഗം ഇപ്പോൾ ആരംഭിക്കുന്നു.

'കോൺഫിഡന്റായി ഇറുങ്കൈ. നല്ലതേ നടക്കും. വെട്രി നിശ്ചയം. വീണ്ടും സന്ധിക്കും വരൈ. ഇല്ല ഇല്ലൈ വീണ്ടും വീണ്ടും സന്ധിപ്പോം. നട്രി വണക്കം."

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA