SignIn
Kerala Kaumudi Online
Friday, 15 May 2026 9.42 PM IST

തമിഴ് തായ് വാഴ്ത്തിനെ മൂന്നാമതാക്കിയതിൽ രാഷ്ട്രീയ വിവാദം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്ത് 'വന്ദേമാതരം' വിവാദം. സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്തിന്' പകരം വന്ദേമാതരത്തിന് മുൻഗണന നൽകിയതാണ് വലിയ തർക്കത്തിന് വഴിതെളിച്ചത്. തമിഴ് സംസ്‌കാരത്തെയും പാരമ്പര്യത്തെയും അവഗണിച്ചെന്നാരോപിച്ച് പ്രതിപക്ഷമായ ഡി.എം.കെയും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന സി.പി.ഐയും വി.സി.കെയും രംഗത്തെത്തി. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം ആലപിക്കണമെന്ന് സഖ്യകക്ഷികളായ കോൺഗ്രസിന്റെ എം.പി ജ്യോതിമണിയും വി.സി.കെ അധ്യക്ഷൻ തിരുമാവളവനും ആവശ്യപ്പെട്ടു.

സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം മൂന്നാമതായാണ് പാടേണ്ടിയിരുന്നതെന്നും, തമിഴ് ഭാഷയെ പിന്നിലാക്കി ഹിന്ദി, സംസ്‌കൃത സ്വാധീനമുള്ള ഗാനങ്ങൾക്ക് പ്രാധാന്യം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കി. .

തമിഴ്നാട്ടിലെ ഔദ്യോഗിക ചടങ്ങുകൾ തമിഴ് തായ് വാഴ്‌ത്തോടെ തുടങ്ങി ദേശീയ ഗാനത്തോടെ അവസാനിക്കണമെന്ന പതിവ് രീതി അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. ഇതാണോ വിജയ് കൊണ്ടു വന്ന മാറ്റമെന്നാണ് ഡി.എം.കെ നേതാക്കൾ ചോദിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA