
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് ഇന്ന് തീരുമാനമാകുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. ഇന്നലെ ചേർന്ന ആദ്യ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളുമായി ചർച്ച ചെയ്ത ശേഷം മുഴുവൻ തീരുമാനങ്ങളും മാദ്ധ്യമങ്ങളെ അറിയിക്കും. കോൺഗ്രസിന്റെ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. തിങ്കളാഴ്ച മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |