ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി, ഒരേസമയം 4ഹൈക്കോടതികളിൽ ഒരേസമയം വനിതാ ചീഫ് ജസ്റ്റിസുമാർ. ജസ്റ്റിസ് മീനാക്ഷി മദൻ റായ് പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായതോടെയാണിത്. ഗുജറാത്ത് ഹൈക്കോടതിൽ ജസ്റ്റിസ് സുനിത അഗർവാൾ,മേഘാലയ ഹൈക്കോടതിയിൽ ജസ്റ്റിസ് രേവതി മോഹിതെ ദേരെ,ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ ജസ്റ്റിസ് ലിസ ഗിൽ എന്നിവരാണ് മറ്റ് വനിതാ ചീഫ് ജസ്റ്റിസുമാർ. 2018ൽ 4സ്ത്രീകൾ ഹൈക്കോടതികളുടെ തലപ്പത്തുണ്ടായിരുന്നെങ്കിലും അവരിൽ ഒരാൾ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |