
തിരുവനന്തപുരം: കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷം മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് ഉദ്ഘാടനം ചെയ്യും. തൈയ്ക്കാട് ഹോട്ടൽ ലെമൺട്രീ പ്രീമിയറിൽ വൈകിട്ട് 4നാണ് ചടങ്ങ്. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി സി.പി.ജോൺ, വി.മുരളീധരൻ എം.എൽ.എ എന്നിവർ ആശംസകൾ നേരും.
മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രി സി.പി.ജോൺ, വി.മുരളീധരൻ എം.എൽ.എ എന്നിവർക്ക് കേരളകൗമുദി സ്‌നേഹാദരവ് നൽകും. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിക്കും. പ്രമുഖ വ്യവസായ സംരംഭകരായ എം.എസ്.ഫൈസൽഖാൻ, ഡോ. മിഥുൻ രത്തൻ മുരുകൻ, എസ്.ജ്യോതിസ് കുമാർ എന്നിവർ പങ്കെടുക്കും. കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്റർ വി.എസ്.രാജേഷ് സ്വാഗതവും ചീഫ് മാനേജർ വിമൽകുമാർ.എസ് നന്ദിയും പറയും. ചടങ്ങിനുശേഷം കുമാരി ഗംഗാ ശശിധരൻ അവതരിപ്പിക്കുന്ന വയലിൻ കച്ചേരിയും ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |