SignIn
Kerala Kaumudi Online
Saturday, 06 June 2026 1.27 AM IST

തെരുവുനായ കുറുകെ ചാടി: സ്‌കൂട്ടർ മറിഞ്ഞ് ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

1

കുളത്തൂർ (തിരുവനന്തപുരം): തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ സ്കൂട്ടർ അപകടത്തിൽ വി.എസ്.എസ്.സിയിലെ ഗവേഷണ വിദ്യാർത്ഥി കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ (26) തലയിടിച്ച് മരിച്ചു. പിന്നിലിരുന്ന മാതാവ് ജിഷയ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി 10.15ഓടെ കഴക്കൂട്ടം ശാന്തിനഗർ മാർക്കറ്റിന് സമീപമായിരുന്നു അപകടം. കുളത്തൂർ സ്റ്റേഷൻകടവ് ഭാഗത്ത് നിന്ന് താമസ സ്ഥലമായ നെഹ്റു ജംഗ്ഷനിലേക്ക് പോകുന്നതിനിടെ ശാന്തിനഗർ മാർക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. ഇടവഴിയിൽ നിന്ന് പാഞ്ഞെത്തിയ നായയെ വാഹനമിടിക്കുകയായിരുന്നു. നിയന്ത്രണം തെറ്രി റോഡിലേക്ക് മറിഞ്ഞ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അതുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് ജിഷ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴക്കൂട്ടം നെഹ്റു ജംഗ്ഷനിൽ വീടെടുത്ത് താമസിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പിതാവ്: ഹരീഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA