SignIn
Kerala Kaumudi Online
Saturday, 06 June 2026 2.54 AM IST

മെഡിക്കൽ കോളേജ് ഡോക്ടർക്ക് സ്വകാര്യ ആശുപത്രിയിലും ജോലി! പ്രതിഫലം മാസം 7 ലക്ഷം കണ്ടെത്തിയത് വിജിലൻസ്

stethoscope

കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർ നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലൻസ് കണ്ടെത്തി. മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശിവപ്രസാദിനെതിരെയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സർക്കാർ ശമ്പളത്തിന് പുറമെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മറ്റ് ഇരുന്നൂറോളം സർക്കാർ ഡോക്ടർമാരും വിജിലൻസിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം.

സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് മാസം മൂന്ന്

ലക്ഷം രൂപയോളം ശമ്പളം പറ്റുന്ന ശിവപ്രസാദ്, കോട്ടക്കൽ ആസ്റ്റർ മിംസ് സ്വകാര്യ ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു. കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്ന് മാത്രം മാസം ഏഴ് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം പ്രതിഫലമായി വാങ്ങിയിരുന്നതെന്നും വിജിലൻസ് കണ്ടെത്തി.ഡോക്ടർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA