SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.35 PM IST

'തൂഫാനെ' അഭിനന്ദിച്ച് നടൻ ഉണ്ണി മുകുന്ദൻ

കൊച്ചി: ലഹരി മാഫിയകൾക്കെതിരായ പൊലീസിന്റെ നടപടികളെ അഭിനന്ദിച്ച് നടൻ ഉണ്ണി മുകുന്ദൻ. 'ഓപ്പറേഷൻ തൂഫാൻ" എന്ന പേരിൽ നടത്തുന്ന വ്യാപക പരിശോധനകളും അറസ്റ്റുകളും സമൂഹത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പെരുമ്പാവൂരിൽ പരസ്യമായി പൊതുസ്ഥലത്ത് മയക്കുമരുന്ന് കുത്തിവയ്‌ക്കുന്ന അന്യസംസ്ഥാന യുവാക്കളുടെ വീഡിയോ ഉണ്ണി മുകുന്ദൻ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും മണിക്കൂറുകൾക്കകം അവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പൊലീസ് സേനയ്‌ക്കും വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രത്യേക നന്ദി. പൗരന്മാരും സർക്കാരും നിയമപാലകരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA