
തിരുവനന്തപുരം: സംസ്ഥാന നിയമവകുപ്പ് സെക്രട്ടറിയായി പി.എൻ . വിനോദ് ഇന്ന് ചുമതലയേൽക്കും. പാലക്കാട് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു വിനോദ്.
നിയമ സെക്രട്ടറിയായി അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന കെ. ജി. സനൽ കുമാർ കാലാവധി പൂർത്തിയാക്കി മാതൃവകുപ്പായ ജുഡീഷ്യൽ വകുപ്പിലേക്ക് മടങ്ങിയതിനെ തുടർന്നാണ് പുതിയ നിയമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |