SignIn
Kerala Kaumudi Online
Friday, 23 October 2026 12.37 PM IST

സി.ഐ.ടി.യുക്കാർ 52 വെട്ട് വെട്ടാത്തത് ഭാഗ്യം : എസ്.മിനി

s-mini-suci

തിരുവനന്തപുരം: സി.ഐ.ടി.യുക്കാർ അൻപത്തിരണ്ട് വെട്ട് വെട്ടിയില്ലല്ലോ, ഭാഗ്യമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.മിനി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി ഹർഷകുമാർ തനിക്കെതിരെ നടത്തിയ കീടം പരാമർശത്തിന് മറുപടി പറയുകയായിരുന്നു അവർ.

കേരളത്തിലെ ആശാ വർക്കർമാർ അതിജീവനത്തിനായി നടത്തുന്ന സമരം സി.ഐ.ടി.യുവിന്റെ ആണിക്കല്ലിളക്കിയതിന് തെളിവാണ് ഈ പ്രസ്താവന.

എന്തുതരം അധിക്ഷേപം നടത്തുന്നതിനും സി.ഐ.ടിയുവിന്റെ മേൽത്തട്ടിലുള്ള ആളുകൾക്ക് ഒരുളുപ്പുമില്ലെന്ന് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ആക്ഷേപങ്ങൾക്ക് പൊതുജനം മറുപടി പറയുമെന്നും എസ്.മിനി വ്യക്തമാക്കി. കീടം പരാമർശത്തിനെതിരെ ആശാവർക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S MINI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA