SignIn
Kerala Kaumudi Online
Monday, 21 September 2026 5.40 AM IST

ആഗോള അയ്യപ്പസംഗമം: ശബരിമലയിൽ നിയന്ത്രണം

a

ശബരിമല: ആഗോള അയ്യപ്പസംഗമത്തോടനുബന്ധിച്ച് ശബരിമലയിൽ 19,20 തീയതികളിൽ ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗിന് നിയന്ത്രണം. ഇൗ ദിവസങ്ങളിൽ വെർച്വൽ ക്യൂ വഴി 1000 പേർക്കേ ബുക്കിംഗിനാകൂ. പമ്പയിലെ സ്പോട്ട് ബുക്കിംഗിൽ ഇതുവരെ നിയന്ത്രണമില്ല. കന്നിമാസ പൂജകൾക്കായി നാളെ നട തുറക്കും.

20ന് നടക്കുന്ന അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വി.വി.ഐ.പി, വി.ഐ.പി വാഹനങ്ങൾക്ക് നാലിടത്തായി പ്രത്യേക പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്. ചാലക്കയം -ത്രിവേണി ദേവസ്വം റോഡിലെ കുഴികൾ അടച്ചുതുടങ്ങി.

നാളെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നിയേകും. 17ന് രാവിലെ 5 മുതലാണ് കന്നിമാസപൂജകൾ ആരംഭിക്കുക. പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി 10 ന് നട അടയ്ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA