
തിരുവനന്തപുരം: ശബരിമല അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രതിദിന നിർമ്മാണം 85,000 മുതൽ ഒരു ലക്ഷം കണ്ടെയ്നർ വരെ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതോടെ ആകെ നിർമ്മാണ ശേഷി പ്രതിദിനം 3.25 ലക്ഷം കണ്ടെയ്നറാകും. നിലവിൽ രണ്ടു മുതൽ 2.25 ലക്ഷം കണ്ടെയ്നർ വരെയാണ് പ്രതിദിന നിർമ്മാണശേഷി. പുതുതായി 6 അരവണ പ്രിപ്പറേഷൻ പാൻ ( വാർപ്പ്), രണ്ട് കൂളിംഗ് ചേമ്പറുകൾ, ഒരു ബോയിലർ എന്നിവയാണ് സ്ഥാപിക്കുന്നത്. നിലവിൽ 26 അരവണ പ്രിപ്പറേഷൻ പാനുകളും ആറ് കൂളിംഗ് ചേമ്പറുകളും,. ആറ് ബോയിലറുകളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |