
തിരുവനന്തപുരം: ശബരിമല വികസന അതോറിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡുമായി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചേക്കും. അതേസമയം നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ ശബരിമല അവലോകന യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ശബരിമല വികസന അതോറിറ്റി രൂപീകരിക്കുന്നതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയൽ ഇതുവരെ ദേവസ്വം മന്ത്രി കെ.മുരളീധരന് ലഭിച്ചിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അതോറിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാർ ഇതുവരെ പരിശോധന നടത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |