SignIn
Kerala Kaumudi Online
Thursday, 22 October 2026 4.55 PM IST

ശബരിമല:ഇനി ഉച്ച നേരത്ത് സദ്യ

sabarimala

തിരുവനന്തപുരം : ശബരിമലയിൽ ഉച്ച നേരത്ത് പായസത്തോട് കൂടിയ സദ്യ നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ യോഗം തീരുമാനിച്ചു. ദേവസ്വം പ്രസിഡന്റായി കെ.ജയകുമാറും അംഗമായി കെ.രാജുവും ചുമതയേറ്റെടുത്ത ശേഷം നടന്ന ആദ്യയോഗത്തിലാണ് തീരുമാനം. പന്തളത്തെ അന്നദാനത്തിലും കാലക്രമേണ മാറ്റം വരുത്തും.

നിലവിൽ പുലാവും സാമ്പാറുമാണ് ഉച്ച ഭക്ഷണമായി നൽകുന്നത്. ഇനി മുതൽ പായസവും പപ്പടവും കറികളും ഉൾപ്പെടുത്തി സദ്യയാക്കാൻ ദേവസ്വം കമ്മിഷണർക്ക് നിർദ്ദേശം നൽകി. ഒരുക്കങ്ങൾ ക്രമീകരിച്ചാലുടൻ സദ്യ നടപ്പാക്കും. ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാണെന്നു യോഗം വിലയിരുത്തി. സാഹചര്യമനുസരിച്ച് സ്പോട്ട് ബുക്കിംഗ് അയ്യായിരം വരെയാക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. അതനുസരിച്ച് സ്പോട്ട് ബുക്കിംഗ് വർദ്ധിപ്പിക്കും. എരുമേലിയിലും സ്പോട്ട് ബുക്കിംഗ് ആരംഭിക്കും.

ശബരിമല മാസ്റ്റർ പ്ലാൻ ഒരു വർഷത്തിനകം നടപ്പിലാക്കാൻ തീരുമാനിച്ചു. പ്രവൃത്തികൾ നടപ്പാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും. അടിയന്തരമായി നടപ്പാക്കേണ്ടത് മുൻഗണന ക്രമമനുസരിച്ചാവും. ഇതിനായി ഡിസംബർ 18 ന് ആദ്യ യോഗം ചേരും. ഇംപ്ലിമെന്റിംഗ് ഏജൻസികൾ, കരാറുകാർ, ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചാണ് യോഗം. ഇതിന് മുൻപായി ദേവസ്വം ബോർഡ് മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യും. യോഗത്തിൽ ദേവസ്വം ബോർഡ് അംഗം പി.ഡി.സന്തോഷ് കുമാർ, സെക്രട്ടറി പി.എൻ. ഗണേശ്വരൻ പോറ്റി തുടങ്ങിയവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA