
ന്യൂഡൽഹി: വിസ തട്ടിപ്പ് കേസിൽ യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് അറസ്റ്റിൽ. ഒരു മനുഷ്യാവകാശസംരക്ഷണ യോഗത്തിൽ പങ്കെടുക്കാൻ പോളണ്ടിലെത്തിയ സനലിനെ വാർസോ മോഡ്‌ലിൻ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. മാർച്ച് 28നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വൈകാതെ ഇന്ത്യക്ക് കൈമാറിയേക്കും. 2012 മുതൽ ഫിൻലൻഡിലാണ് സനലിന്റെ താമസം. ഇന്ത്യയിൽ മതനിന്ദയ്ക്ക് കേസ് എടുത്തതിന് പിന്നാലെയാണ് ഫിൻലൻഡിലേക്ക് പോയത്. 2018ലാണ് ഇയാൾക്കെതിരെ വിസ തട്ടിപ്പ് ആരോപണം ഉയർന്നത്. വിസ നൽകാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശിനിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |