ശാസ്താംകോട്ട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. കുന്നത്തൂർ എം.എൽ.എ ഉല്ലാസ് കോവൂർ, റെയിൽവേ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ, പാസഞ്ചർ അസോസിയേഷൻ പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.നേരത്തെ നടത്തിയ ടെൻഡർ റദ്ദാക്കിയതിനെ തുടർന്ന് പുതിയ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ആറരക്കോടി രൂപ ചെലവിലാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ഡെയിലി, സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യവും റെയിൽവേ പരിഗണിക്കും. യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്ന് റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
കൊടിക്കുന്നിൽ സുരേഷ് എം.പി.
Renovation work at Sasthamkotta Railway Station will begin soon, MP Kodikunnil Suresh announced. The redevelopment project will be carried out at an estimated cost of ₹6.5 crore.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |