
തിരുവനന്തപുരം: മരുന്നുകൾ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കി
തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ വന്ധ്യത ചികിത്സ. സ്വകാര്യ മേഖലയിൽ നാലുലക്ഷത്തിലേറെ ചെലവാകുമ്പോൾ, ഇവിടെ പരമാവധി 90,000 രൂപ മതി.
കേരളത്തിൽ ഏറ്റവും തുച്ഛമായ വിലയക്ക് മരുന്ന് വിറ്റഴിക്കുന്ന ഇൻഹൗസ് ഡ്രഗ് ബാങ്ക് വന്ധ്യത ചികിത്സയ്ക്കുള്ള മരുന്ന് വിതരണം ആരംഭിച്ചതാണ് തുണയായത്.
ഏറ്റവും വിലകൂടിയ കുത്തിവയ്പ് മരുന്നായ ഫോളിസർജ് പി.എഫ് 300ന് 10164 രൂപയാണ് വിപണിവില. എന്നാൽ ഡ്രഗ്ബാങ്കിലൂടെ 3049 രൂപയ്ക്ക് ലഭ്യമാകും. 9754രൂപയുടെ സോളഡെക്‌സ് 3.6 കുത്തിവയ്പിന് 3969രൂപ മതി.
അത്യാധുനിക യന്ത്രങ്ങളിലൂടെ തുച്ഛമായ നിരക്കിലാണ് സ്കാനിംഗ്. ഒരാഴ്ചത്തെ സ്കാനിംഗിന് 700രൂപ മതി. റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം മേധാവി ഡോ.അനിത,അസോ. പ്രൊഫസർ ഡോ.റെജിമോഹൻ,അസി.പ്രൊഫസർമാരായ ഡോ.ലക്ഷ്മി,ഡോ.രമേശ് എന്നിവരുടെ നേതൃത്വത്തിൽ തിങ്കൾ മുതൽ ശനിവരെ ഒ.പി പ്രവർത്തിക്കും.
ഹോർമോൺ ചികിത്സ,സർജറി,അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ഐ.വി.എഫ്, ഇൻട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇൻജക്ഷൻ എന്നിവയും ഇവിടെയുണ്ട്.
സൗഭാഗ്യമായി
500കുഞ്ഞുങ്ങൾ
# രാജ്യത്ത് സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ആദ്യത്തെ ഐ.വി.എഫ് സംരംഭമായി 2012ലാണ് കേന്ദ്രം ആരംഭിച്ചത്. ഇതിനോടകം 500കുഞ്ഞുങ്ങൾ പിറന്നു.
# ക്യാൻസർ ബാധിതർക്ക് ചികിത്സ തുടങ്ങുംമുമ്പ് അണ്ഡം,ബീജം,ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാൻ കഴിയുന്ന ശീതീകരണ സംവിധാനം ഇവിടെയുണ്ട്.
# കുഞ്ഞുങ്ങൾ പീന്നീട് മതിയെന്ന് തീരുമാനിക്കുന്നവർക്കും അണ്ഡവും ബീജവും സൂക്ഷിക്കാം.
ന്യൂതന സംവിധാനങ്ങൾ
# ലാപ്രോസ്‌കോപ്പി തിയേറ്ററുകൾ
#ഐ.വി.എഫ് ലാബ്
#ആൻഡ്രോളജി ലാബ്
#ഹിസ്റ്ററോസ്‌കോപ്പി
#ഇൻക്യുബേറ്റർ
`തെറ്റായ ചികിത്സാരീതികൾ പിന്തുടർന്ന് കാലതാമസമുണ്ടാക്കാതെ എത്രയുംവേഗം ശരിയായ ചികിത്സ തേടുകയാണ് വന്ധ്യതാ ചികിത്സയിൽ പ്രധാനം.'
-ഡോ.അനിത,റീപ്രൊഡക്ടീവ്
മെഡിസിൻ വിഭാഗം മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |