തിരുവനന്തപുരം: വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അദ്ധ്യാപകന് സസ്‌പെൻഷൻ. കാസർകോട് പള്ളത്തടുക്ക സ്കൂൾ അദ്ധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഗുരു പ്രസാദിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിലുള്ള ചോദ്യങ്ങൾ തയ്യാറാക്കിയത്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ നിർദേശത്തെ തുടർന്നാണ് നടപടി. സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
കാസർകോട് എൽപി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. ഓഗസ്റ്റ് ആറിന് മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയാണ് വിവാദമായത്. സംഭവത്തിൽ എംഎസ്എഫ് പരാതിയുമായി രംഗത്തെത്തിയിരുന്നു. 'ബ്രിട്ടീഷുകാരുടെ കൈയിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമരസേനാനി ആരാണ്' എന്നായിരുന്നു ചോദ്യം. ഉത്തര സൂചികയിൽ വി ഡി സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
സംഭവത്തിൽ അന്വേഷണം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മുൻപ് അറിയിച്ചിരുന്നു. ക്വിസ് മത്സരം സാമൂഹ്യശാസ്ത്ര ക്ലബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവർത്തന കലണ്ടറിൽ തീരുമാനിക്കാത്ത പരിപാടിയാണെന്നും കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എഇഒമാരോട് റിപ്പോർട്ട് തേടിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തതെന്നാണ് വിവരം.
A teacher, Guru Prasad from Kasaragod's Pallathudakka School, was suspended for a controversial quiz questionnaire. The "Freedom Quiz" for LP students featured a question praising V.D. Savarkar, asking which freedom fighter endured most punishment from the British, with Savarkar as the designated answer. The suspension followed a ministerial directive amid public protests.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |