SignIn
Kerala Kaumudi Online
Friday, 23 October 2026 10.18 PM IST

നയതന്ത്രബാഗേജ് പരിശോധിക്കാൻ കഴിയുമോയെന്ന് സുപ്രീംകോടതി # കുറ്റകൃത്യം നടന്നാൽ  പരിരക്ഷ ഇല്ലെന്ന് ഇ.ഡി

sc

ന്യൂഡൽഹി : നയതന്ത്ര ബാഗ് പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് കഴിയുമോയെന്ന് തിരുവനന്തപുരം സ്വ‌ർണക്കടത്ത് കേസ് പരിഗണിക്കവെ സുപ്രീംകോടതിയുടെ ചോദ്യം. തിരുവനന്തപുരം സ്വ‌ർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ച്. നയതന്ത്ര പരിരക്ഷയുള്ള പാക്കേജുകൾ സ്‌കാൻ ചെയ്യാൻ നിയമപരമായി സാദ്ധ്യമാണോയെന്ന് കോടതി ആരാഞ്ഞു. നയതന്ത്ര പാക്കേജുകൾ വരുമ്പോൾ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ അറിയിക്കാനും ആവശ്യപ്പെട്ടു. പ്രഥമദൃഷ്‌ട്യാ , നയതന്ത്ര ബാഗ് കുറ്റക‌ൃത്യത്തിന് ഉപയോഗിച്ചാൽ പരിരക്ഷ കിട്ടില്ലെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു അറിയിച്ചു. കൂടുതൽ വിവരങ്ങൾ അടുത്ത തവണ സമർപ്പിക്കാമെന്നും ഇ.ഡി വ്യക്തമാക്കി.

കേരളത്തിൽ വിചാരണ നടന്നാൽ അട്ടിമറിക്കുമെന്നാണ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യത്തിന് കാരണമായി ഇ.ഡി പറയുന്നത്.

വാദം പറയാൻ സംസ്ഥാന സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു. മുതി‌ർന്ന അഭിഭാഷകൻ കപിൽ സിബൽ മറ്റൊരു കോടതിയിലായതിനാൽ മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മൂന്നാഴ്ചയ്‌ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. കഴിഞ്ഞതവണ ഇ.ഡി സമയം തേടിയതിനെ തുടർന്നായിരുന്നു കേസ് മാറ്റിയത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ,​ സ്വപ്‌ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ തുടങ്ങിയ പ്രതികളാണ് ഹർജിയിലെ എതിർകക്ഷികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA