SignIn
Kerala Kaumudi Online
Thursday, 22 October 2026 4.47 PM IST

പണിമുടക്കിന് സ്കൂൾ അടച്ചിട്ടു, എ.ഇ.ഒ എത്തിതുറന്നു, പ്രഥമാദ്ധ്യാപകന് സസ്‌പെൻഷൻ

a

തിരുവനന്തപുരം: അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കിനെ തുടർന്ന് ഇന്നലെ അടച്ചിട്ട സ്കൂൾ എ.ഇ.ഒ എത്തി തുറന്നു. വട്ടിയൂർക്കാവ് ഗവ.എൽ.പി സ്കൂളാണ് അടച്ചിട്ടത്. ക്ളാസില്ലെന്ന് രക്ഷിതാക്കളുടെ ഗ്രൂപ്പിൽ തലേദിവസം അറിയിപ്പ് നൽകിയിരുന്നു

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. പ്രഥമാദ്ധ്യാപകൻ ജിനിൽ ജോസിനെ സസ്‌പെൻഡ് ചെയ്തു. മേലധികാരിയുടെ അനുമതിയില്ലാതെ സ്കൂളിന് അവധി നൽകുകയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടി. പണിമുടക്കുമെന്ന് പ്രഥമാദ്ധ്യാപകൻ അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 10നുമുമ്പ് സ്കൂളിലെത്തിയ എ.ഇ.ഒ ഉച്ചവരെ അവിടെയിരുന്നു. കുട്ടികളാരും എത്തിയിരുന്നില്ല.

പ്രഥമാദ്ധ്യാപകൻ ഉൾപ്പെടെ 10 അദ്ധ്യാപകർ,​ പ്രീപ്രൈമറിയിലെ രണ്ട് അദ്ധ്യാപകർ, രണ്ട് ആയമാർ,​ ഒരു പാർടൈം സ്വീപ്പർ എന്നിവരാണ് പണിമുടക്കിയത്. 15 പേരും പണിമുടക്കുമെന്ന് 20ന് എ.ഇ.ഒയ്ക്ക് മെയിൽ മുഖേനയും നേരിട്ടും കത്ത് നൽകിയിരുന്നതായി പ്രഥമാദ്ധ്യാപകൻ പറഞ്ഞു. ബദൽ സംവിധാനത്തെക്കുറിച്ച് നിർദ്ദേശിച്ചില്ല. സ്കൂളിന്റെ താക്കോൽ നൽകാമെന്ന് എ.ഇ.ഒയെ അറിയിച്ചപ്പോൾ, വേണ്ടിവന്നാൽ താക്കോൽ ലഭിക്കാൻ ക്രമീകരണം ചെയ്യാനാണ് നിർദ്ദേശിച്ചത്. അതിനാൽ തൊട്ടടുത്തുള്ള, സ്കൂളിലെ പാചകത്തൊഴിലാളിയായ സ്ത്രീയെ താക്കോൽ ഏൽപ്പിച്ചിരുന്നു.

''പഠനത്തെ ബാധിക്കാത്ത രീതിയിൽ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് പ്രഥമാദ്ധ്യാപകന് നിർദ്ദേശം നൽകിയിരുന്നു. അത്യാവശ്യമെങ്കിൽ സ്കൂൾ തുറക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശിച്ചിരുന്നു.'

-എസ്.വി.ലീനാദേവി,

എ.ഇ.ഒ തിരു. നോർത്ത്

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA