SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 PM IST

പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചർച്ച

തിരുവനന്തപുരം: ഹയർസെക്കൻഡറി പാഠപുസ്തകങ്ങളുടെ പരിഷ്‌കരണത്തിന് പൊതുജനാഭിപ്രായം തേടി പൊതുവിദ്യാഭ്യാസവകുപ്പ്. കാലോചിതമായ പാഠ്യപദ്ധതി പരിഷ്‌കരണം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജനകീയചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ടാഗോർ തിയേറ്ററിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും. ദേശീയതലത്തിൽനടന്ന വിദ്യാഭ്യാസസർവേയിൽ കേരളം കൈവരിച്ച വിജയത്തിന്റെ ഔദ്യോഗികപ്രഖ്യാപനം ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് നിർവഹിക്കും.

ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി കേരളം പൂർത്തിയാക്കിയിരുന്നു. ഓരോ കുട്ടിക്കും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ഈ അദ്ധ്യയന വർഷം സമഗ്രഗുണമേന്മാ വർഷമായി സംസ്ഥാനം ആചരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA