SignIn
Kerala Kaumudi Online
Sunday, 26 July 2026 6.20 AM IST

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

READ ENGLISH VERSION
death

മലപ്പുറം: കാട്ടുപന്നിയെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു വിജയ്‌ആണ് മരിച്ചത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

മരിച്ച ജിത്തുവിന്റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ഒരു കുട്ടിയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയ്ക്കായി കൊണ്ടുപോയത്.

പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫുട്‌ബോള്‍ കളിക്കാന്‍ സമീപത്തെ ഒരു മൈതാനത്ത് പോയതിന് ശേഷം മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടെയാണ് അപകടം സംഭവിച്ചത്. വഴിയിലുണ്ടായ വൈദ്യുതി കമ്പിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്ന് പ്രദേശവാസികള്‍ പറയുന്നു. അഞ്ച് പേരുണ്ടായിരുന്നതില്‍ നാല് പേര്‍ക്കും ഷോക്കേറ്റു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിനുള്ളിലാണ് സംഭവം നടന്നത്. അപകട വിവരം അറിഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ആശുപത്രിയില്‍ എത്തി. വന്യജീവി ആക്രമണം സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് വലിയ തോതില്‍ പരാതികളുണ്ടെന്നും ഇക്കാര്യം പരിഹരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ആര്യാടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA