SignIn
Kerala Kaumudi Online
Tuesday, 25 August 2026 5.22 PM IST

അങ്കമാലിയിൽ സ്റ്റേഷനറികടയുടെ  ഗോഡൗണിൽ വൻ തീപിടിത്തം: ഒരാൾക്ക് പൊള്ളലേറ്റു

READ ENGLISH VERSION

fire
സ്റ്റേഷനറി കടയുടെ ഗോഡൗണിലുണ്ടായ തീപിടിത്തം

കൊച്ചി: അങ്കമാലിയിൽ വൻ തീപിടിത്തം. സ്റ്റേഷനറികടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഒരു തൊഴിലാളിക്ക് പൊള്ളലേറ്റു. തീയണക്കാൻ ഫയർഫോഴ്സ് സംഘം ശ്രമം തുടരുകയാണ്.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അങ്കമാലി റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുള്ള ബാബു സ്റ്റേഷനറികടയുടെ ഗോഡൗണിൽ തീപിടിത്തമുണ്ടായത്. പിന്നാലെ ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ വൻദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞയുടൻ നാല് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഗോഡൗൺ പൂർണമായും കത്തിനശിച്ചെന്നാണ് വിവരം. ഓണക്കാലമായതിനാൽ വലിയതോതിൽ സാധനങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

English Summary

A major fire erupted today around 4 PM at the godown of Babu Stationery shop near Angamaly Railway Station. Four fire service teams are actively working to extinguish the blaze. The godown, which stored significant quantities of goods for the Onam season, was completely destroyed. Workers managed to escape, preventing a larger disaster.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANGAMALY GODOWN FIRE, STATIONERY SHOP FIRE, FIRE FORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA