SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

ശനിയാഴ്ചകൾ സ്കൂൾ പ്രവൃത്തിദിനമാവില്ല,​ അപ്പീൽ ഹൈക്കോടതി തള്ളി

READ ENGLISH VERSION

highcourt

കൊച്ചി: 220 അദ്ധ്യയനദിവസങ്ങൾ ഉറപ്പാക്കുന്നതിനായി 25 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല. വിഷയം സർക്കാർ ഈ മാസം 9ന് പരിഗണിക്കുന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് അമിത്‌റാവലും ജസ്റ്റിസ് എസ്. ഈശ്വരനും അടങ്ങിയ ഡിവിഷൻബെഞ്ചിന്റെ തീരുമാനം. മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഫയൽ ചെയ്ത അപ്പീൽ കോടതി തീർപ്പാക്കി.

പ്രവൃത്തിദിനങ്ങൾ വർദ്ധിപ്പിക്കുന്നതിൽ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവരുമായി ചർച്ച നടത്തി തീരുമാനമെടുക്കണമെന്ന് നിർദ്ദേശിച്ചായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. ഇതിനായാണ് സർക്കാർ യോഗം വിളിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA