SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

സ്കൂൾ ശാസ്ത്രമേള: മലപ്പുറം ചാമ്പ്യന്മാർ

science-fair

ആലപ്പുഴ: നാലുദിനങ്ങളിലായി അരങ്ങേറിയ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ 1450 പോയിന്റോടെ മലപ്പുറം ഓവറോൾ ചാമ്പ്യന്മാരായി. കണ്ണൂർ (1412), കോഴിക്കോട് (1353) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 140 പോയിന്റ് നേടിയ കാ‌ഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് സ്കൂൾതലത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.

വൊക്കേഷണൽ എക്സ്പോയിൽ മേഖലാതലത്തിൽ നടന്ന മത്സരത്തിൽ തൃശൂരിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്. കൊല്ലം രണ്ടാം സ്ഥാനവും എറണാകുളം മൂന്നാം സ്ഥാനവും നേടി. ഐ.ടി മേളയിലും (140) സയൻസ് മേളയിലും (121) തൃശൂരും ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ യഥാക്രമം 278, 144, 793 പോയിന്റുകളോടെ മലപ്പുറവും ഒന്നാം സ്ഥാനത്തെത്തി.

സ്പെ​ഷ്യ​ൽ​ ​സ്കൂ​ൾ​ ​പ്ര​വൃ​ത്തി​ പ​രി​ച​യ​മേ​ള​യി​ൽ ​​ശ്ര​വ​ണ​ ​പ​രി​മി​തി​ക്കാ​രു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ 19108​ ​മാ​ർ​ക്കോ​ടെ​ ​എ​റ​ണാ​കു​ളം​ ​മാ​ണി​ക്യ​മം​ഗ​ലം​ ​സെ​ന്റ് ​ക്ള​യ​ർ​ ​ഓ​റ​ൽ​ ​സ്കൂ​ളും​ ​കാ​ഴ്ച​പ​രി​മി​തി​ക്കാ​രു​ടെ​ ​ഓ​ൺ ​ദ സ്പോ​ട്ട് ​ഇന​ങ്ങ​ളി​ൽ​ 3543​ ​മാ​ർ​ക്കോ​ടെ​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​അ​സീ​സി​ ​സ്കൂ​ളും ​മു​ന്നി​ലെത്തി.

മറ്റു ജില്ലകളിലെ പോയിന്റ് നില

തൃശൂർ -1330

പാലക്കാട്- 1335

എറണാകുളം-1300

കോട്ടയം-1294

തിരുവനന്തപുരം -1269

കാസർകോട് -1264

കൊല്ലം -1237

ആലപ്പുഴ -1233

വയനാട് -1231

പത്തനംതിട്ട -1203

ഇടുക്കി -1196

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCIENCE FAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA