
ന്യൂഡൽഹി: കേരള ഹൗസിലെ നിയമവിഭാഗത്തിൽ നടന്ന കൈയാങ്കളിക്കു പിന്നാലെ ഡെപ്യൂട്ടി ലാ സെക്രട്ടറി വൈ. ഷൺമുവതിയെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി. അഡിഷണൽ ലാ സെക്രട്ടറി ടി.എസ്. ഗ്രാൻസി തനിക്കു നേരെ അസഭ്യവർഷം നടത്തിയെന്നും,ആക്രമിക്കാൻ ശ്രമിച്ചെന്നും ഷൺമുവതി ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. സെപ്‌തംബർ രണ്ടിന് നടന്ന കൈയാങ്കളിയിൽ കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാർ അന്വേഷണം നടത്തിയിരുന്നു. ഗ്രാൻസിയെ ആഗസ്റ്റ് 5ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നെങ്കിലും അവിടെ ഇതുവരെ ജോയിൻ ചെയ്‌തിട്ടില്ല. ഇതിനിടെയായിരുന്നു നിയമവിഭാഗത്തിന്റെ ട്രാവൻകൂർ ഹൗസ് വളപ്പിലുള്ള ഓഫീസിലെ പോര്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |